ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്രയേല്‍. ഇവിടെ ജനാധിപത്യമാണ് നിലവിലുള്ളതെങ്കിലും ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും യാഥാസ്ഥിതികരാണ്. ഇത്തരം ഒരു സമുദായത്തില്‍ നിന്നും സ്ത്രീകള്‍ രാഷ്ട്രീയത്തിലൂടെ സാമൂഹ്യ രംഗത്തേയ്ക്ക് കടന്നുവരുന്നതിന് ഒട്ടേറെ വിഷമതകള്‍ തരണം ചെയ്യേണ്ടതായുണ്ട്. ഇസ്രയേല്‍പോലൊരു രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അവര്ക്കുമാത്രമായി രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചിരിക്കുകയാണ് റുത് കോളീന്‍ എന്ന മുപ്പത്തിമൂന്നുകാരി. ഇതോടെ ലോകത്തിലെ തീവ്ര യാഥാസ്ഥിതികരുടെ രാഷ്ടീയപാര്‍ട്ടി എന്ന ഖ്യാതി ഇതിനുലഭിച്ചു.
ഇസ്രയേലില്‍ തീവ്ര യാഥാസ്ഥിതിക സമൂഹമായ ഹരേദി സമുദായത്തില്‍ സ്ത്രീകളെ കുടുംബിനികള്‍ മാത്രമായാണ് പരിഗണിക്കുന്നത്. എന്നാല്‍ സമുദായത്തിലെ ഏത് ഉന്നത പദവിയും അലങ്കരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും എന്ന് ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ തെളിയിക്കുന്നതിനായാണ് റുത് കോളിന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
കടുത്ത യാഥാസ്ഥിതികരായ പുരുഷന്മാര് സ്ത്രീകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കില്ലെന്ന തിരിച്ചറിവാണ് സ്വന്തമായൊരു രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് കോളീനെ നയിച്ചത്.
ജനുവരി 19ന് ഇസ്രയേലിലെ പ്രമുഖ നഗരങ്ങളിലൊന്നായ തെല്‍ അവീവില്‍ വെച്ചാണ് കോളീന്‍ ബിസുതാന്‍ എന്നു പേരുനല്‍കിയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയത്. രാജ്യത്തെ പാര്‍ലമെന്റായ കനെസെറ്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ രൂപീകരണം.
ഹരേദി സമുദായത്തില്‍ നിന്നുള്ള സത്രീകളുടെ കഴിവുകള്‍ പുറംലോകത്തിന്റെ ശ്രദ്ധയിലേത്തിക്കുക, അവരുടെ ആരോഗ്യത്തിനും, സിംഗിള്‍ മദറിനു സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകള്‍ക്കും മറ്റും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ബിസുതാന്‍ നിലകൊള്ളുന്നത്. ഹരേദി വീട്ടമ്മയായ നോവ ഏഴ്സ്, വിദ്യാര്‍ത്ഥിയായ കെരന്‍ മോസ എന്നിവരും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കോളീനു കരുത്തുപകരുന്നുണ്ട്.
ഇസ്രയേലിലെ തീവ്രയാഥാസ്ഥിതിക രാഷ്ട്രീയ പാര്‍ട്ടികളാണ് ഷാസ്, യൂണൈറ്റഡ് ടോറ ജൂതയിസം എന്നിവ. കോളീന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം ഷാസില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്. എന്നാല്‍ വര്‍ഷങ്ങളോളം ഇതില്‍ പ്രവര്‍ത്തിച്ചാലും സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന പുരുഷാംഗങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന തിരിച്ചറിവാണ് ബിസുതാന്‍ രൂപീകരണത്തിലേക്കു നയിച്ചത്. പിന്നീട് കോളീനിന്റെ ഈ തീരുമാനത്തോടൊപ്പം ഏഴ്സും മോസയും പിന്തുണയുമായി എത്തുകയായിരുന്നു.
എന്നാല്‍ ജൂത സ്ത്രീകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നതിനെ തികച്ചും അവജ്ഞയോടെയാണ് പലരും കാണുന്നതും. കൂടാതെ കോളിനെതിരെ ഷാസും യുണൈറ്റഡ് ടോറയും പ്രചാരണ രംഗത്തിറങ്ങിയതോടെ പാര്‍ട്ടിരൂപീകരണം വിഷമകരമാകുമെന്ന അവസ്ഥയിലേക്ക് എത്തിയെങ്കിലും ഇതിനെയെല്ലാം സധൈര്യം കോളിന് അതിജീവിച്ചു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുമ്പ് കോളീന്‍ മൃഗങ്ങളുടെ അവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ഇസ്രയേല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഒന്നടങ്കം ബഹിഷ്കരിക്കുമെന്ന ഭീഷണികൂടി കോളീന്‍ ഉയര്‍ത്തുന്നുണ്ട്. മൂവരുടേയും കുടുംബാംഗങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഷാസിന്റെയും യുണൈറ്റഡ് ടോറയുടേയും ഭീഷണിയും എതിരായുള്ള പ്രവര്‍ത്തനങ്ങളും ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്തൊക്കെത്തന്നെയായാലും കനെസെറ്റില്‍ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതുവരെ ബിസുതാനുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിലാണ് കോളീന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: