കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിലെ പുരോഗതി വിലയിരുത്താന്‍ ഫ്രഞ്ച് ധനകാര്യ ഏജന്‍സി (എഎഫ്ഡി) പ്രതിനിധികള്‍ ഫെബ്രുവരിയില്‍ എത്തും. മെട്രോ സ്റ്റേഷനുകളെ ജലപാതയുമായി ബന്ധിപ്പിക്കുന്നതിനു വായ്പ നല്കുന്നതു സംബന്ധിച്ച തീരുമാനവും ഉണ്ടാകും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും സംഘത്തോടൊപ്പമുണ്ടാകും.
നിലവില്‍ കൊച്ചി മെട്രോയ്ക്ക് വേണ്ടി 1527 കോടി രൂപയാണ് ഫ്രഞ്ച് എഎഫ്ഡി വായ്പ അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ ഗഡുവായി 180 കോടി രൂപ ലഭിച്ചു. അടുത്ത ഗഡുവായ 624 കോടി രൂപ നല്‍കുന്നതിന്റെ മുന്നോടിയായാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. മെട്രോ നിര്‍മ്മാണം നടക്കുന്ന ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പ്രദേശങ്ങളായിരിക്കും സംഘം സന്ദര്‍ശിക്കുക. മെട്രോ എംഡി ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുമായും സംഘം ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: