ന്യൂദല്‍ഹി: ആകാശ നിരീക്ഷണത്തിനുള്ള അമേരിക്കയുടെ ആളില്ലാ വിമാനങ്ങളായ റേവന് ഭാരതത്തില്‍ നിര്‍മ്മിച്ചേക്കും. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടേക്കും. ബംഗളരൂവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിലാകും ഇത് നിര്‍മ്മിക്കുക.
ലോകത്തേറ്റവും ആധുനികമായ റേവനിന് വന്‍ ഡിമാന്‍ഡാണ്. 300 കോടിയുടെ ഓര്‍ഡറാണ് ഇപ്പോള്‍ ഇതിനുള്ളത്. ഭാരതത്തില്‍ നിര്‍മ്മിച്ചാല്‍ ഈ തുകയുടെ ഒരു ഭാഗം ഭാരതത്തിനും ലഭിക്കും. പത്തു കിലോമീറ്റര്‍ വരെ പറന്ന് നിരീക്ഷിക്കാന്‍ ശേഷിയുള്ള റേവന്റെ ഉല്പാദനം അമേരിക്കിയില്‍ നിര്‍ത്തും. പകരം അത് ബംഗളരൂവിലാകും നിര്‍മ്മിക്കുക.
ഏഴു രാജ്യങ്ങള്‍ ഇവ വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഏതുകാലാവസ്ഥയിലും, എവിടെയും പ്രവര്‍ത്തിക്കുന്ന ഇവയുടെ പരിഷ്ക്കരിച്ച മോഡലുകളും ഇവിടെ നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: