കോട്ടയം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.എം മാണിക്ക് പിന്‍ഗാമിയായി സി.എഫ് തോമസാണ് യോഗ്യനെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മാണി രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ മൂത്തുപഴുത്ത നേതാവ് സി.എഫ് തോമസുണ്ട് എന്നാണ് പി.സി ജോര്‍ജ്ജ് പറഞ്ഞത്.
പാര്‍ട്ടിയില്‍ ചെര്‍മാന്‍ സ്ഥാനം പിന്തുടര്‍ച്ചാവകാശമല്ല. അതിന് യോഗ്യരായുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പി.സി ജോര്‍ജ്ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് ആന്റണി രാജു പറഞ്ഞു.
ബാര്‍ കോഴ ആരോപണം കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാനസികമായി തകര്‍ത്തതായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: