വന്ദനം ചിത്രാവതി*, നിന്നെ തോളുരുമ്മുന്ന വന്തടത്തില്
വല്ക്കലം ഉടുത്തൊരുങ്ങുന്ന സാന്ദ്രഗംഭീര മൗനത്തിന്
എത്രവട്ടമാ സായിപാദങ്ങളില്‍ പൂചൊരിഞ്ഞു നിന് കുളിരലകള്‍
എത്രനേരമാ സാമഗീതങ്ങളില് മതിമറന്നൊഴുകി നിന് അനൂര്ധാരകള്
എത്രകാലമായ് പാദരേണുക്കളില്‍ മൊട്ടിട്ടുണര്‍ന്നു സാന്ധ്യശോഭകള്
നീ സായിമൗലിയില് അംബാസപത്നി സഹസ്രകിരണാഭ
ഗംഗയില്‍ പുണ്യം, കൃഷ്ണകല കാളിന്ദിയില്‍
സരയുവില്‍ ആത്മാരാമം, പമ്പയ്ക്കു രാമപാദം
നിന്റെ ഹൃദയപുടങ്ങളില് പൊന്‍കരങ്ങളാല്‍
സഹസ്രാരപത്മത്തിന് ചിത്രം പണിയുന്ന സായിവിഷ്ണു
നീയങ്ങനെ ചിത്രാവതി, ദിവ്യലീലകളാടിയ വിചിത്രാവതി
വന്ദനം ചിത്രാവതി, ഉഷസ്സന്ധ്യയില്‍ മഞ്ഞുമഴപൊഴിയും
സായിസുപ്രഭാതങ്ങള്ക്ക് അര്‍ഘ്യം നല്‍കും തൃക്കൈയ്ക്ക് തൂവെണ്ണ
വരണം വിചിത്രാവലി, വേദതാപസര് ഗ്രീഷ്മാതപം പോറ്റിയ
ബോധച്ചെന്തീയില്, നിറമഴകു നിറവാറ്റിയ ആയിരം ദീപാവലി
ശരണം സായിവതി, ആയിരം ജന്മങ്ങളൊരൊറ്റ മുളന്തണ്ടിന്
സുഷിര നിശ്വാസമായ്, ഏകാക്ഷരമന്ത്രമൂതി, നിന്നില്‍ വെള്ളിവിളക്കി
കാല്‍ത്തള പണിയുമാ നിന്റെ ദേവന്
നീ ആനന്ദമായൊഴുകും കണ്ണിണ വന്ദനം
*ചിത്രാവതി പുട്ടപര്‍ത്തിയെ വലംവച്ചൊഴുകുന്ന നദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: