മടിക്കൈ:”അമ്പലത്തുകര ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ കഴിഞ്ഞ കുറേ മാസങ്ങളായി എബിവിപി പ്രവര്‍ത്തകരെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ശാരീരികമായി ദ്രോഹിക്കുകയും ചെയ്യുന്നത് എസ്എഫ്ഐ പതിവായിരിക്കുകയാണ്.
എബിവിപിയുടെ സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ ഇവിടെ പഠിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എബിവിപി നടത്തിയ പ്രകടനത്തിന് നേരെയാണ് എസ്എഫ്ഐയുടേയും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടേയും അക്രമണമുണ്ടായത്. വിദ്യാര്‍ത്ഥികളായ ജനകരാജ്, അഭിലാഷ്, വൈശാഖ് എന്നിവരെ ഭീകരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ചെന്ന പ്രവര്‍ത്തകരെ കരിങ്കല്‍ചീളുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയാണ് ചെയ്തത്.
സത്യമിതായിരിക്കെ ബിജെപിക്കെതിരെ സിപിഎം കള്ളപ്രചരണം നടത്തുകയാണെന്ന് ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാ ക്കുന്ന എസ്എഫ്ഐയുടെ സമരാഭാസം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേന്ദ്രന് വാഴക്കോട്, എം.വി.ഉണ്ണികൃഷ്ണന് സംസാരിച്ചു. മനോജ് വാഴക്കോട് സ്വാഗതവും രതീഷ് ആയംകോട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: