കൊല്ലം: രാമന്‍കുളങ്ങരയില്‍ നിര്‍മ്മിക്കുന്ന പതിനഞ്ച് നില ഫ്ളാറ്റിന് സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കാവുവെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം ആര്.നടരാജന് കൊല്ലം നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ഫഌറ്റിന്റെ നിര്‍മ്മാണത്തിനിടയില്‍ കേടുപാടു സംഭവിച്ച വീടുകള്‍ക്ക്് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
നിര്‍മ്മാണ സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. കാര്‍ പാര്‍ക്കിംഗിനായി മുപ്പതടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തപ്പോള്‍ സമീപവാസിയായ ജെ.ഗോമതിയമ്മയുടെയും മറ്റൊരാളുടെയും വീടിന് കേടുപാടു സംഭവിച്ചു. ഗോമതിയമ്മയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: