ആലപ്പുഴ: നഗരം കാവിക്കൊടികളാലും തോരണങ്ങളാലും അലംകൃതമായി. ദേശീയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന്റെ ജില്ലാ സമ്മേളനം ജനുവരി 24നും 25നും നടക്കും. 24ന് വൈകിട്ട് 3.30ന് നഗരചത്വരത്തില്‍ നിന്നാരംഭിക്കുന്ന ശക്തി പ്രകടനത്തില്‍ പതിനായിരത്തിലേറെ തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍ പ്രകടനത്തിനു മിഴിവേകും. തുടര്‍ന്ന് കൊമ്മാടി എസ്എന്‍ ഗുരുമന്ദിര ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
അഞ്ച് തൊഴിലാളികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കും. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. ആശാമോള്‍ ആശംസാ പ്രസംഗം നടത്തും. ജില്ലാ സെക്രട്ടറി ബി. രാജശേഖരന് സ്വാഗതവും ജോയിന്റ് സെക്രട്ടറി യു.ആര്. ശശികുമാര്‍ നന്ദിയും പറയും. രാത്രി 8.30ന് ജില്ലാ ഭാരവാഹിയോഗം ജില്ലാ കാര്യാലയ സഭാ ഹാളില്‍ നടക്കും.
25ന് രാവിലെ 10ന് പുന്നപ്ര കമ്മ്യൂണിറ്റി ഹാളില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി എ.എന്‍. പങ്കജാക്ഷന് ആശംസാ പ്രസംഗം നടത്തും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച, ഭാരവാഹി തെരഞ്ഞെടുപ്പ്. വൈകിട്ട് നാലിന് സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 700 പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: