തൊടുപുഴ: വീട്ടില്‍അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തില്‍ കത്തിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മാനഭംഗത്തിനു ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ യുവാവിനു ഏഴുവര്‍ഷം കഠിന തടവ്.
കരുണാപുരം വില്ലേജില്‍ പ്രകാശഗ്രാമം മൊട്ടപ്പാറ പാറയ്ക്കല്‍ വീട്ടില്‍ രാജു(32)നെയാണു ജില്ലാ ജഡ്ജി കെ. ജോര്‍ജ് ഉമ്മന്‍ ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനു രണ്ട് വര്‍ഷം, കത്തി കാണിച്ചുഭീഷണിപ്പെടുത്തിയതിനു ഒരു വര്‍ഷം, കത്തി കൊണ്ടു കുത്തിപ്പരിക്കേല്പിച്ചതിനു രണ്ട് വര്‍ഷം, മാനഭംഗശ്രമത്തിനു രണ്ട് വര്‍ഷം എന്നിങ്ങനെയാണു ഏഴുവര്‍ഷം തടവ്.
2008 മാര്‍ച്ച് അഞ്ചിനായിരുന്നു സംഭവം. വീട്ടില്ആരുമില്ലാത്ത സമയത്താണു പെണ്‍കുട്ടിയുടെവീട്ടില്‍ പ്രതി അതിക്രമിച്ചു കയറിയത്. കുത്തിപ്പരിക്കേല്പിച്ചിട്ടും രക്ഷപ്പെട്ട ഓടിയ പെണ്‍കുട്ടി അയല്‍വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതി മതവും പേരും മാറി. മഞ്ചേരി, കോഴിക്കോട്, വഴിക്കടവ് എന്നിവിടങ്ങളില്‍ താമസിച്ചു. പ്രതി ഇതിനകം വിവാഹം കഴിച്ചിരുന്നു. പോലീസ് പിടിക്കുമ്പോള്‍ പ്രതിയുടെപേര് സല്മാന് എന്നായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജോളി ജയിംസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: