ഹൈദരാബാദ്: തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ (63) അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 9.40നായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ നടക്കും.
മലേറിയ ബാധയെ തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
എഴുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നാരായണയെ ബണ്ണി, 100% ലവ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചയമുണ്ട്. മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അഞ്ച് തവണ മികച്ച ഹാസ്യതാരത്തിനുള്ള നന്ദി അവാര്‍ഡും എം.എസ് നാരായണയ്ക്ക് ലഭിച്ചിട്ടുണ്ട്. അധ്യാപകനായാണ് നാരായണ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: