കൊച്ചി: രാജ്യത്തെ പ്രമുഖ പൊതു മേഖല ബാങ്കായ എസ്ബിഐയും ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ മൊബൈല്‍ പിഒഎസ് ദാതാക്കളായ ഈസിറ്റാപും ചേര്‍ന്ന് കേരളത്തില്‍ ‘ഛോട്ടാ എടിഎം’ അവതരിപ്പിക്കുന്നു. സ്റ്റോര്‍ ഉടമകള്‍, ടാക്സി ഡ്രൈവര്‍മാര്‍, ചെറുകിട ബിസിനസുകാര്‍, വ്യാപാരികള്‍ തുടങ്ങി പണം പിന്‍വലിക്കുന്നതിനും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡായും മൊബൈലിനെ ഉപയോഗിക്കുന്ന എല്ലാവര്ക്കും ഉപകാരപ്രദമാണ് ഛോട്ടാ എടിഎം. ജന്‍ ധന് യോജന പദ്ധതിയിലൂടെ ഒട്ടേറെ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ വന്നിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ കുറവ് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പണം പിന്‍വലിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിലും ഏറെ ചെറുകിട-ഇടത്തരം ബിസിനസുകളുടെ കേന്ദമെന്ന നിലയിലും കേരളത്തില്‍ എവിടെയും എപ്പോഴും പണമിടപാട് നടത്തുന്നതിന് എംപിഒഎസ് സാങ്കേതിക വിദ്യ സഹായിക്കുമെന്ന് എസ്ബിഐ ജനറല്‍ മാനേജര്‍ സി. വി. വെങ്കടേഷ് പറഞ്ഞു.
അനായാസവും ചെലവു കുറച്ചും ഇത് ഉപയോഗിക്കാം. എസ്ബിഐയുടെ കറണ്ട് അക്കൗണ്ട് എടുത്ത് ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ഛോട്ടാ എടിഎം സേവനം ലഭ്യമാകും. ഉപഭോക്താവിന് ഛോട്ടാ എടിഎം ഉപയോഗിക്കുന്ന വ്യാപാരിയുമായി പണമിടപാട്, വില്‍പ്പനയും പണമിടപാടും, വില്‍പ്പന തുടങ്ങി ഏതാവശ്യത്തിനായും ദിവസം ഒരു കാര്‍ഡില്‍ 1000 രൂപയുടെ ഇടപാടു നടത്താം. സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ പ്രമുഖ ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഈ ഇടപാടിലെ തുകയും കമ്മീഷനും അടുത്ത ദിവസം വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടില്‍ സെറ്റില്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: