ആലപ്പുഴ: തൊഴില്‍ നിഷേധിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് നാലാം വാര്‍ഡിലെ നൂറ്റമ്പതോളം തൊഴിലുറപ്പു തൊഴിലാളികളാണ് വ്യാഴാഴ്ച രാവിലെ പുന്നപ്ര തെക്ക് പഞ്ചായത്തോഫീസ് ഉപരോധിച്ചത്. ഇവര്‍ക്ക് നാലാം വാര്‍ഡിലെ തൊഴില്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് അഞ്ചാം വാര്‍ഡിലെ തൊഴില്‍ ചെയ്യുന്നതിന് അമ്പലപ്പുഴ ബിഡിഒ യുടെ അദ്ധ്യക്ഷതയില്‍ നടന്ന കമ്മറ്റിയില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അഞ്ചാം വാര്‍ഡിലെ നൂറ്റിയമ്പതില്‍ ‘പരിയാക്കടവ്’ പാടത്തിന് സമീപത്തെ പ്രദേശം വൃത്തിയാക്കുന്നതിന് നാലാം വാര്‍ഡില്‍ നിന്നുള്ള നൂറ്റിയമ്പതോളം തൊഴിലുറപ്പു സ്ത്രീകള്‍ ഇവിടെയെത്തിയെങ്കിലും സിപിഎം അനുകൂലികളും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു വിഭാഗം തൊഴിലാളികളും ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: