ന്യൂദല്‍ഹി: ബാര്‍കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീലാണ് കോടതി തള്ളിയത്. മദ്യനയത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.
മദ്യനയം അപ്രായോഗികവും വികലവുമാണെന്ന് കോടതി വിമര്‍ശിച്ചു. മദ്യനയത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ പറയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മദ്യനയത്തില്‍ ലഭിച്ച നിയമോപദേശം മറികടന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: