തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 27ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണ് ഇക്കാര്യാം പ്രഖ്യാപിച്ചത്. മാണിക്കെതിരേ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളുടെ ഭാഗമായി 23, 24 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തും. യുവമോര്‍ച്ചയും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനും നേതൃയോഗത്തില്‍ തീരുമാനിച്ചു.
സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ബാര്‍ കോഴക്കേസ് തെളിയില്ല. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയാറാകണം. മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. അതിനാലാണ് അവര്‍ അയഞ്ഞ സമീപനം സ്വീകരിക്കുന്നതെന്നു മുരളീധരന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: