നെന്മാറ: പലകാലഘട്ടങ്ങളിമായ ഹിന്ദുധര്‍മ്മത്തില്‍ നിന്ന് പ്രലോഭിച്ചും, ഭീഷണിപെടുത്തിയും, ലൗജിഹാദിലുടെയും മതം മാറ്റപ്പെട്ട സമൂഹം നേരിട്ട വഞ്ചനയ്ക്കും കബളിപ്പിക്കലും തിരിച്ചറിഞ്ഞ് സ്വസമാജത്തിലേക്ക് മടങ്ങി വരുന്നതിനെ ഏതിര്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹിന്ദു ഐക്യവേദി.
നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യവും പൈതൃകവും സംസ്ക്കാരവും തിരിച്ചുപിടിക്കാന്‍ നടക്കുന്ന മതപരിവര്ത്തനതിനു സ്വമേധയാ തയ്യാറാകുന്നവരെ എന്തു ത്യാഗം സഹിച്ചും സംരക്ഷിക്കും.
ഹൈന്ദവ സമൂഹത്തിനുനേരെയും ക്ഷേത്രങ്ങള്‍ക്കു നേരെയും, വിശ്വാസത്തിനു നേരെയും വരുന്ന ഏതു വെല്ലുവിളികളും നേരിട്ട് ഹെന്ദവ സമാജത്തെ ജാതിയ്ക്കും രാഷ്ട്രീയത്തിനും അതീതമായി ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനു വേണ്ടിയുള്ള ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനം ഗ്രാമഗ്രാമാന്തരങ്ങളില്‍ ശക്തിപെടുത്തുമെന്ന ഹിന്ദു ഐക്യവേദി ജില്ല ട്രഷറര്‍ പി. പ്രശോഭ്. ഹിന്ദു ഐക്യവേദി നെന്മാറ പഞ്ചായത്ത് സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.സുകുമാരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, എ.സുരേഷ് സ്വാഗതം പറഞ്ഞു.
ഹിന്ദുഐക്യവേദി താലൂക്ക് ട്രഷറര്‍ പ്രദീപ് ചിരണി, താലൂക്ക് സംഘടന സെക്രട്ടറി സെന്തില്‍ മുതലമട, കണ്‍വീനര്‍ ചെല്ലന്, ആര്. സുരേഷ്, ജോയിന്റ് കണ്‍വീനര്‍ മണികണ്ഠന്, കണ്‍വീനര്‍ സഹദേവന് ആദനാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: