കുണ്ടറ: കേരളപുരം ഇടവട്ടം പൂജപ്പുര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയമഹോത്സവം 24 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കും. 23ന് ശുദ്ധിക്രിയകള്‍ നടക്കും. 24ന് രാവിലെ ഏഴുമുതല്‍ ഭാഗവതപാരായണം, അഞ്ചിന് താലപ്പൊലിയും ചമയവിളക്കും, 6.30ന് ദീപാരാധന, തൃക്കൊടിയേറ്റ് പൂജകള്‍ക്ക് ക്ഷേത്രംതന്ത്രി ചെറുപൊയ്ക മുടാപ്പിലാപ്പള്ളി മഠം ശ്രീനീലകണ്ഠര്ഭട്ടതിരി, മേല്‍ശാന്തി രാജീവ് നാരായണശര്‍മ്മ, കീഴ്ശാന്തി ജയകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്‍കും, 8.30 മുതല്‍ പാട്ടഴക്.
25ന് രാവിലെ അഞ്ചിന് നടതുറക്കല്‍, 10ന് ഗ്രഹദോഷനിവാരണപൂജ, 12.30ന് ഷഷ്ഠിപൂജ, വൈകിട്ട് 6.30ന് ദീപാരാധന, താലപ്പൊലിയും ചമയവിളക്കും, ഏഴിന് ട്രാക്ക് ഗാനമേള, ഒമ്പതിന് ഗാനമേള. 26ന് രാവിലെ ഏഴിന് ഭാഗവതപാരായണം, 11 മുതല്‍ സമൂഹസദ്യ, 6.45ന് ഹിഡുംബന് പൂജ, ആറിന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് നാടന്‍പാട്ട്. 27ന് 11ന് കളഭാഭിഷേകം, 11.30ന് ഉച്ചപൂജ തുടര്‍ന്ന് കഞ്ഞിസദ്യ, 6.30ദീപാരാധന, താലപ്പൊലിയും ചമയവിളക്കും, ഏഴിന് സംഗീതസദസ്, ഒമ്പതിന് നാടന്‍പാട്ട്.
28ന് രാവിലെ ഏഴിന് ഭാഗവതപാരായണം, 11 മുതല്‍ സമുഹസദ്യ, ഏഴിന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് നൃത്തസംഗീതനാടകം ശരശയ്യ. 29ന് രാവിലെ 10ന് ഉത്സവബലിക്ക് വിളക്കുവെക്കല്‍, മരപ്പാണി, 11.30ന് ബലിദര്‍ശനം, 12 മുതല്‍ സമൂഹസദ്യ, ഏഴിന് സംഗീതസദസ്, 9.30ന് മാന്ത്രികവിരുന്ന്. 30ന് രാവിലെ 10ന് നൂറുംപാലും, വൈകിട്ട് 6.45ന് സര്‍പ്പബലി, ഏഴിന് നാട്യനൃത്തോത്സവം, ഒമ്പതിന് നൃത്തസംഗീതനാടകം. 31ന് രാത്രി ഏഴിന് കഥാപ്രസംഗം, ഒമ്പതിന് ഗാനമേള.
ഫെബ്രുവരി ഒന്നിന് 11.30ന് സമൂഹസദ്യ, വൈകിട്ട് 5.30ന് ലക്ഷംദീപം, 6.30ന് ഗാനവൈഭവം, എട്ടിന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട, തിരിച്ചെഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ്. രണ്ടിന് രാവിലെ 5.30ന് കണിദര്‍ശനം, 8.30ന് ആറാട്ടുബലി, 9.15ന് തൃക്കൊടിയിറക്ക്, ആറാട്ടെഴുന്നള്ളിപ്പ്, തിരുആറാട്ട്, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, ഏഴിന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് ഗാനമേള.
തൈപ്പൂയ മഹോത്സവ ദിവസമായ മൂന്നിന് രാവിലെ 6.30ന് പൂജപ്പുര കാവടിയാട്ടം, വൈകിട്ട് മൂന്നിന് കെട്ടുകാഴ്ച, നാലിന് ഭക്തിഗാനമേള, ദീപാരാധന, വെടിക്കെട്ട്, രാത്രി ഒമ്പതിന് ഗാനമേള എന്നിവ നടക്കും. ഭാരവാഹികളായ രാജേന്ദ്രന്‍പിള്ള, എം.വിനോദ്, അഭിലാഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: