വണ്ടിപ്പെരിയാര്‍(ഇടുക്കി): ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ ഗവിയില്‍ ട്രക്കിംഗിനിടെ കാട്ടാന ചവിട്ടിക്കൊന്നു. അഹമ്മദാബാദ് തല്പേഗി പുരുഷോത്തം ബംഗ്ലാവിലെ ബുവേന്ദ്ര റാവന്‍ (52), ഭാര്യ ജാഗരുതി റാവന്‍ (50) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
ഇന്നലെ രാവിലെ ഗവിയില്‍ ട്രക്കിംഗിനായെത്തിയതായിരുന്നു ഇവര്‍. ഗവിയില്‍ ഏലത്തോട്ടത്തില്‍ കാട്ടാനയെ കണ്ട ഇവര്‍ ആനയുടെ ചിത്രം ഫഌഷ് ഉപയോഗിച്ച് എടുക്കുന്നതിനിടയില്‍ വിറളിപിടിച്ച ആന ദമ്പതികളെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഗൈഡ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നുദിവസം മുമ്പ് കുമളിയില്‍ എത്തിയ ഇവര്‍ ക്ലബ് മഹേന്ദ്രയിലായിരുന്നു താമസം. ജാഗരുതി റാവന്‍ ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റായി ജോലി നോക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ ചൂരക്കുളം പിഎച്ച്സിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: