ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് അക്രഡിറ്റഡ് ജീവനക്കാരായ ആറുപേരുടെ രാജി അംഗീകരിക്കണമെന്നും പുതിയ നിയമനം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മറ്റിയില്‍ ഒന്നാം നമ്പര്‍ അജണ്ട പ്രകാരം സിപിഎമ്മുകാരനായ പ്രസിഡന്റ് അവതരിപ്പിച്ച രണ്ട് പ്രമേയങ്ങള്‍ പരാജയപ്പെട്ടു.
പതിനാലുപേര്‍ പങ്കെടുത്ത കമ്മറ്റിയില്‍ അഞ്ചുപേര്‍ മാത്രമാണ് പ്രസിഡന്റിന്റെ പ്രമേയം അംഗീകരിച്ചത്. ഒമ്പത് അംഗങ്ങള്‍ പ്രമേയത്തെ പിന്തള്ളി അഭിപ്രായം രേഖപ്പെടുത്തി. ഭരണകക്ഷിയിലെ അംഗങ്ങളായ സ്റ്റാ. കമ്മറ്റി ചെയര്മാന് ബിബി വിദ്യാനന്ദന്‍, ജെ. ശ്യാംകുമാര്‍, ആശാ സുഭാഷ് എന്നിവര്‍ ഹാജരായില്ല. സിപിഐ അംഗം കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ പ്രസന്നന്, ബിജെപി അംഗം പ്രഭാ വിജയന് എന്നിവര്‍ പ്രമേയത്തെ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റ് മാനസികമായി പീഡിപ്പിച്ചതിന്റെ പേരില്‍ ഒക്ടോബര്‍ പത്തിനാണ് ആറു ജീവനക്കാര്‍ രാജി നല്‍കിയത്. നാളിതുവരെ രാജി അംഗീകരിക്കാതെയും പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കാതെയും പുതിയ നിയമനം നടത്തുകയായിരുന്നു. യുഡിഎഫ് അംഗങ്ങളുടേയും പഞ്ചായത്ത് സെക്രട്ടറിയുടേയും വിയോജിപ്പ് മാനിക്കാതെയാണ് നിയമനങ്ങള്‍ നടത്തിയത്. പ്രമേയം പരാജയപ്പെട്ടതിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തുടരാന്‍ അര്‍ഹനല്ലെന്ന് ആരോപിച്ച് രാജിവച്ച് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മറ്റി ബഹിഷ്ക്കരിച്ച് ധര്‍ണ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: