തിരുവനന്തപുരം: 2014 ജൂലായ് മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പിലാക്കുക, 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെന്‍ഷന്‍പ്രായം 60 വയസ്സായി ഉയര്‍ത്തുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും ഇന്നു സൂചനാ പണിമുടക്ക് നടത്തും.
ആശുപത്രികളില്‍ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, മൃഗശാലകളില്‍ മൃഗങ്ങള്‍ക്ക് തീറ്റ നല്കുന്ന ജീവനക്കാര്‍ എന്നിവരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: