ബത്തേരി : ഭൂവിസ്തൃതിയും ജനസംഖ്യയും ഏറ്റവും കുറഞ്ഞ വയനാട്ടില്‍ 2014 വരെ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകളുടെ എണ്ണം 13743. ഇവയുടെ പ്രവര്ത്തനമേഖലകളെകുറിച്ചോ വരുമാനസ്രോതസുകളെകുറിച്ചോ ജില്ലാഭരണകൂടത്തിന്റെ പക്കല്‍ യാതൊരു വിവരവുമില്ല. ഖജനാവിലെ പണമുപയോഗിച്ച് നടക്കുന്ന മുഴുവന്‍ വികസന അജണ്ടകളേയും നിയന്ത്രിക്കുന്ന സമാന്തര ഭരണകൂടമായി ഇവമാറികഴിഞ്ഞുവെന്നാണ് ആക്ഷേപങ്ങള്‍.
നീര്ത്തടപദ്ധതികളുടെയും ജലവിതണ പദ്ധതികളുടെെയുമെല്ലാം നടത്തിപ്പുകാരാകാന്‍ ഈ സംഘടനകള്‍ മല്‍സരിക്കുകയാണ്. വകുപ്പുതല ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയും സ്വാധീനിച്ചുമാണ് ഇവര്‍ പദ്ധതിനടത്തിപ്പുകാരാകുന്നത്. ചില ഉദ്യോഗസ്ഥര്‍ ഇത്തരം ചിലസംഘടനകളുടെ വക്താക്കള്വരെയായി മാറിയിട്ടുണ്ട്. വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുവരെ ഇവരുടെ െശൈലി വളര്‍ന്നതായും ജീവനക്കാര്‍ പറയുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് ജില്ലയിലെ ജനസംഖ്യ 817420 ആണ്. ഇതില്‍ 18.5 ശതമാനം വരുന്ന പട്ടികവിഭാഗക്കാരുടെ ഇടയില്‍ പ്രവര്ത്തിക്കുന്നസംഘടനകളാണ് മേല്പ്പറഞ്ഞവയില് ഏറെയും. ഗോത്രസമൂഹങ്ങളെ അവരറിയാതെ അവരുടെ ജീവിത ചുറ്റുപാടുകളില്‍ നിന്ന് അകറ്റുക, പുതിയ ആരാധനാക്രമങ്ങള്‍ അവരെ ശീലിപ്പിക്കുക, ഭക്ഷണ അഭിരുചികള്‍ മാറ്റിയെടുക്കുക തുടങ്ങി വയനാടന്‍ വനവാസി സമൂഹങ്ങളെ അസ്ഥിരപ്പെടുത്തുന്ന രപവര്‍ത്തനം നടത്തുന്ന സംഘടനകളും ഇക്കൂട്ടത്തിലുണ്ട്.
വിദേശസഹായങ്ങള്‍ കൈപ്പറ്റികൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സംഘടനകളുടെ ബാഹുല്യം വയനാടിനെ നാഗാലാന്റ് മാതൃകയില്‍ രൂപ പെടുത്തുകയാണ്. വനവാസികളുടെ പേരില്‍ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ പലപ്പോഴും ഇത്തരക്കാരാണ്. ഇവരുടെ ചൂഷണങ്ങളും ഭരണകൂട അവഗണനയും ഉണ്ടാക്കുന്ന അസ്വസ്ഥതകളാണ് വനവാസികള്‍ക്കിടയില്‍ വിധ്വംസകശക്തികള്‍ക്ക് കളമൊരുക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: