കൊച്ചി: ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ ക്വിക് സര്‍വീസ് റസ്റ്റോറന്റ് ശൃംഖലയായ ഗോലി വടപാവ് കൊച്ചിയില്‍ രണ്ട് പുതിയ സ്റ്റോറുകള്‍ കൂടി തുറക്കും.
ഇന്ത്യയിലെ 61 നഗരങ്ങളില്‍ ഗോലി വടപാവിന് 350 സ്റ്റോറുകളാണുള്ളത്. ദക്ഷിണേന്ത്യയില്‍ ഇക്കൊല്ലം. 50 പുതിയ സ്റ്റോറുകളാണ് തുറക്കുക. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഇതില്‍ ഉള്‍പ്പെടും.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 1000 സ്റ്റോറുകളാണ് ലക്ഷ്യം. പതിവ് വിഭവങ്ങളായ വടാപാവിനു പുറമെ ലിംബു പോറൈസ്, ലംബു വട, വടാ ലാപെറ്റ് എന്നിവയും കേരളത്തിലെ സ്റ്റോറുകളില്‍ ഉടന്‍ എത്തുമെന്ന് ഗോലി വടപാവ് സഹസ്ഥാപകനും സിഇഒയുമായ വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.
വടപാവുകളുടെ വിപുലമായ ശ്രേണിയാണ് ഗോലി സ്റ്റോറുകളില്‍ ഉള്ളത്. വില 25 രൂപ മുതല്‍. വെങ്കിടേഷ് നായരും ശിവദാസ് മേനോനും ചേര്‍ന്ന് 2004 ല്‍ രൂപം കൊടുത്തതാണ് ഗോലി വടപാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: