തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം.മാണി തന്നെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബാര്‍ കോഴ പ്രശ്നത്തില്‍ നിലവില്‍ വരുന്ന ആരോപങ്ങള്‍ക്കൊന്നും നാഥനില്ല. നാഥനുള്ള ആരോപണങ്ങള്‍ വരട്ടയെന്നും അപ്പോള്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ആര്.ബാലകൃഷ്ണപിള്ളയുടെ വിഷയത്തില്‍ ഈ മാസം 28ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം മറുപടി പറയാം.
ജേക്കബ് തോമസിന് ഡിജിപി റാങ്ക് നല്‍കിയത് സാധാരണ നടപടി മാത്രമാണ്. അര്‍ഹതയുള്ള ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കുന്നത് നിയമപരമായ നടപടിയാണ്. നിലവിലെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം നാല് ഡിജിപിമാര്‍ വിരമിക്കും. ഈ സ്ഥാനത്തേയ്ക്ക് അര്‍ഹതയുള്ളവര്‍ അതാത് സമയത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര് വിചാരിച്ചാലും സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വീട്ടിലെ മുതിര്‍ന്ന സ്ത്രീ വളരെയേറെ അവശത അനുഭവിക്കുന്ന ആളാണെങ്കില്‍ തൊട്ടു താഴെയുള്ള സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് ലഭിക്കും. വീട്ടില്‍ മുതിര്‍ന്ന സ്ത്രീകളില്ലെങ്കില്‍ പുരുഷന്മാരുടെ പേരില്‍ കാര്‍ഡ് ലഭിക്കും. നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി ബിനാലെയ്ക്ക് അധികമായി രണ്ടു കോടി രൂപ കൂടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ രണ്ടു കോടി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: