പള്ളുരുത്തി: ഗുരുതരമായ വൃക്കരോഗം ബാധിച്ച യുവാവ് ഉദാരമതികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. പള്ളുരുത്തി തറേഭാഗം കട്ടപ്പള്ളി വീട്ടില്‍ കെ.എസ്. സിബു (45)വാണ് ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസിന് വിധേയമാകുന്നത്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്നതിന് സിബു ചികിത്സാ സഹായ നിധിക്ക് നാട്ടുകാര്‍ രൂപം നല്‍കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സിബുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരേണ്ടതുണ്ട്. സാമൂഹ്യരംഗത്തും വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ് കെ. എസ്. സിബു.
ഡിവിഷന് കൗണ്‍സിലര്‍ ആര്. ത്യാഗരാജന് ചെയര്‍മാനും സി. ജി. പ്രതാപന് ജനറല്‍ കണ്‍വീനറായും രൂപീകരിച്ച ചികിത്സാ സഹായനിധിയില്‍ നിന്നാണ് ചികിത്സ നടത്തിവരുന്നത്. സഹായം ലഭ്യമാക്കാന്‍ എസ്ബിടി പള്ളുരുത്തി ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 67300941019. ഐഎഫ്എസ്സി കോഡ് എസ്ബിടിആര്‍ 0001188. ഫോണ്‍: 9846084187.
പ്രതികരിക്കാൻ ഇവിടെ എഴുതുക: