പത്തനംതിട്ട:റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നടന്ന റവന്യു-സര്‍വ്വെ അദാലത്തുകളില്‍ 70 ശതമാനം പരാതികളും പരിഹരിച്ചതായി റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന റവന്യു-സര്‍വ്വെ അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റവന്യു സംബന്ധമായ 5,15,969 പരാതികളാണ് കേരളത്തിലുള്ളത്. നാലു ജില്ലകളില്‍ 2,64,691 പരാതികള്‍ റവന്യു അദാലത്തിനു മുന്‍പാകെ വന്നു. റവന്യു അദാലത്ത് പൂര്‍ത്തിയായ നാലു ജില്ലകളില്‍ പുതിയതായി 6,025 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരത്ത് 2423 ഉം ആലപ്പുഴയില്‍ 1399 ഉം മലപ്പുറത്ത് 949 ഉം പാലക്കാട് 1254 ഉം പരാതികള്‍ പുതിയതായി അദാലത്തില്‍ പരിഗണിച്ചു.
കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കി കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയായി. റവന്യു-സര്‍വ്വെ അദാലത്തിന്റെ സമാപനം റവന്യു ദിനമായ ഫെബ്രുവരി 24 ന് എറണാകുളത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ജില്ലകളില്‍ പരിഹാരം തേടാതെ കിടന്നിരുന്ന റവന്യു-സര്‍വ്വെ പരാതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി അദാലത്ത് വഴി വിതരണം ചെയ്യാന്‍ കഴിയുന്നത് റവന്യു-സര്‍വ്വെ വകുപ്പുകളിലെ ജീവനക്കാരുടെ ആത്മാര്‍ഥമായ സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന് അദാലത്ത് ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്‍ണി എംപി, എംഎല്‍എമാരായ അഡ്വ.മാത്യു ടി.തോമസ്, രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്.ഹരിദാസ് ഇടത്തിട്ട, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മാജി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എം.സി.മോഹന്‍ദാസ്, ജോയിന്റ് കമ്മീഷണര്‍ ബി.മോഹനന്, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, സര്‍വ്വെ ഡയറക്ടര്‍ റ്റി.മിത്ര, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി മേരിക്കുട്ടി, നഗരസഭാ ചെയര്മാന് അഡ്വ.എ.സുരേഷ്കുമാര്‍, എഡിഎം എം.സുരേഷ്കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: