കരിങ്കുന്നം : കരിമ്പനക്കാവ് ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ആരംഭഭാഗത്ത് റോഡ് കയ്യേറി സ്കൂള്‍ വരാന്തയും മതിലും നിര്‍മ്മിച്ച് റോഡിന്റെ വീതി കുറച്ച ദിവ്യാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഉടമ കറുത്തേടത്ത് അലക്സിനോട് വരാന്ത പൊളിച്ച് മാറ്റി റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശിച്ച് തൊടുപുഴ മുന്‍സിഫ് കോടതി നിര്‍ദ്ദേശിച്ചു.
2011 ല്‍ കരിങ്കുന്നം നിവാസികളായ തേക്കും മൂട്ടില് സണ്ണിയും മറ്റാളുകളും ചേര്‍ന്ന് സ്കൂള്‍ ഉടമയായ അലക്സിനും സമീപവാസിയായ ഏലന്താനത്ത് മത്തായി കുര്യനുമെതിരെ നല്കിയ അന്യായത്തിലാണ് റോഡിന്റെ ഭാഗം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കോടതി ഉത്തരവായത്.
റോഡ് കയ്യേറി വരാന്തയും മതിലും നിര്‍മ്മിച്ച് വീതി കുറച്ച ശേഷം റോഡ് ഭാഗം തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും മതില് പൊളിക്കുന്നതില്‍ നിന്നും തേക്കുംമൂട്ടില്‍ സണ്ണിയേയും സമീപവാസികളേയും തടയണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ ഉടമ നല്കിയ കേസ് തള്ളിക്കൊണ്ടാണ് വിധി. വാദിഭാഗത്തിന് വേണ്ടി അഭിഭാഷകനായ ജോസഫ് ജോണ്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: