തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയുടെ അഴിമതികളെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന ആര്.ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി രംഗത്ത്.
പിള്ളയും ബിജു രമേശും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലകൃഷ്ണപിള്ളയെ അടുത്തെങ്ങും നേരില്‍ കണ്ടിട്ടുപോലുമില്ല.
അവസാനം കണ്ടത് പെരുന്നയിലെ സമ്മേളനത്തില്‍ വെച്ചാണ്. അന്ന് സ്റ്റേജില്‍ ഇരിക്കുന്നത് മാത്രമാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരാണ്. അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര് വിചാരിച്ചാലും യുഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: