തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നതായി ബിജു രമേശ് .വിജിലന്‍സ് അന്വേഷണത്തിന്റെ പല വിവരങ്ങളും പുറത്ത് പോകുന്നുണ്ട്.
സത്യസന്ധമായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അഴിമതി കേസില്‍ പെടുത്താന്‍ ശ്രമം നടക്കുകയാണ്. വിജിലന്‍സ് അന്വേഷണത്തില്‍ കേസ് തെളിയുന്നില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് വ്യക്തമാക്കി.
അതേസമയംബാര് കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ മൊഴി മാറ്റാന്‍ മന്ത്രി പി.ജെ. ജോസഫിനു പുറമേ ജോസ് കെ.മാണി എംപിയും സമ്മര്‍ദം ചെലുത്തിയെന്ന് ഹോട്ടലുടമ ബിജു രമേശ്. പണവുമായി മാണി കാണാന്‍ ചെന്നെങ്കിലും അത് വാങ്ങിയില്ലെന്ന് മൊഴി നല്‍കണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം.
എന്നാല്‍ കെ.എം.മാണിയുടെ പാലായിലെ വസതിയില്‍ വച്ച് പണം കൈമാറിയതിന് തെളിവായി ശബ്ദരേഖയുണ്ട്. ഇത് നാളെ വിജിലന്‍സിന് കൈമാറും. ബാറുടമ അനിമോന് ഉള്‍പ്പെടെയുള്ളവരുടെ സംഭാഷമാണ് ഇതിലുള്ളതെന്നും ബിജു രമേശ് പറഞ്ഞു.
ഇത്രയും വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയ തനിക്ക് ജീവനെക്കുറിച്ച് ആശങ്കയുണ്ടെന്നും തനിക്ക് യാതൊരു തരത്തിലുള്ള സംരക്ഷണവും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ബിജു രമേശ് പറഞ്ഞു.
ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് ബാര്‍കോഴയില്‍ പങ്കുള്ള മറ്റ് മന്ത്രിമാരുടെ പേര് പുറത്തു പറയാത്തത്. തനിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ എല്ലാ പേരുകളും പുറത്തു വിടുമെന്നും ബിജു രമേശ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: