പാലക്കാട്: സംസ്ഥാനത്ത് ആരംഭിക്കുന്ന ഐ.ഐ.ടിക്കായി കണ്ടെത്തിയ സ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിന് വിദഗ്ധസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. പുതിശ്ശേരിയില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളാണസംഘം സന്ദര്‍ശിച്ചത്. ഹൈദരബാദ് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. യു.ബി ദേശായി, കേന്ദ്ര മാനവവിഭവ വകുപ്പ് സെക്രട്ടറി അമര്‍ജിത് സിങ്ങ്, സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, കേരള ഹയര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ബി.ശ്രീനിവാസ്്, സി.പി.ഡബ്ലി.യു.ഡി. ചീഫ് എഞ്ചിനീയര്‍ ആണ്ടീശ്വരന്‍, ചെന്നൈ ഐ.ഐ.ടി ഡയരക്ടര്‍ പ്രൊഫ. പി.ബി. സുനില്‍കുമാര്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കുഞ്ചെറിയ, കേരള ഹയര്‍ എജ്യുക്കേഷന്‍ അഡീഷണല്‍ സെക്രട്ടറി എം. ഷെരീഫ്, ഹയര്‍ എജ്യുക്കേഷന്‍ അണ്ടര്‍ സെക്രട്ടറി വിജയകുമാര്‍ എന്നിവരാണ് എത്തിയത്.
ഐ.ഐ.ടി താല്‍ക്കാലിക സംവിധാനത്തില്‍ ആരംഭിക്കുന്നതിനു കണ്ടെത്തിയ അഹല്യാ ഇന്റഗ്രേറ്റഡ് ക്യാമ്പ്, പ്രൈം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, രാജീവ്ഗാന്ധി ഹോസ്പിറ്റല്‍ ക്യാമ്പ്, അമ്മിണി കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ്, പാലക്കാട് ജില്ലയിലെ എം.പി.മാര്‍, എം.എല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ ചെയര്മാന് തുടങ്ങിയവരുമായി സംഘം ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: