തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതില്‍ ശശി തരൂരിന് മുന്നറിയിപ്പുമായി എ.കെ. ആന്റണി. മോദിയെ പ്രകീര്‍ത്തിച്ച് തരൂര്‍ നടത്തിയ തുടര്ച്ചയായായുള്ള പ്രസ്താവനകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളതെന്ന് എ.കെ. ആന്റണി സൂചിപ്പിച്ചു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പരാതി ഉണ്ടായപ്പോള്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവനയെപ്പറ്റി അഭിപ്രായം പറയുന്നില്ല. അച്ചടക്കസമിതി ചെയര്‍മാനായതിനാലാണ് പ്രതികരിക്കാത്തതെന്നും ആന്റണി വ്യക്തമാക്കി.
നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ടീമും മികച്ചതാണെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞത്. തരൂരിന്റെ പ്രസ്താവന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ ഒരു ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും എ.കെ. ആന്റണി അവകാശപ്പെട്ടു.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: