ഹരിപ്പാട്: ക്ഷേത്രത്തിലെ ശാന്തിക്കാരായ യുവാവിനെ തൃക്കുന്നപ്പുഴ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരന് കരുനാഗപ്പള്ളി ചെറിയ അഴീക്കല്‍ പത്തിശേരില്‍ വീട്ടില്‍ ശ്യാംജി (24)യെയാണ് ശരിരമാകെ ലാത്തിഅടിയേറ്റ പാടുകളോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഇയാള്‍ ക്ഷേത്രത്തലേക്ക് ആവശ്യമായ പൂജാ സാധനങ്ങള്‍ വാങ്ങുന്നതിനായി തൃക്കുന്നപ്പുഴ ജങ്ഷനിലെ കടയില്‍ എത്തിയശേഷം മടങ്ങുമ്പോള്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ശ്യാംജിയെ ലാത്തികൊണ്ട് അടിച്ചു വലിച്ചു ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയത്. ശാന്തികാരനാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പിന്നീട് വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ തൃക്കുന്നപ്പുഴ ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലക്ക് മുന്നില്‍ പോലീസ് ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ല് എറിഞ്ഞു തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടു സംശയത്തിന്റെ പേരിലാണ് പിടിച്ചത്. സംഭവുമായി ബന്ധപ്പെട്ടു തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറിയില്‍ കളരിക്കല്‍ പടിറ്റതില്‍ ശ്യാംകുമാര്‍ (22), മണ്ണേല്‍ ലക്ഷം വീട് കോളനിയില്‍ മുകേഷ് (28) എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീട് ഹരിപ്പാട് കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: