കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനെ മൂന്ന് കിലോ സ്വര്‍ണ്ണവുമായി കസ്റ്റംസ് പിടികൂടി. കരിപ്പൂര്‍ സ്വദേശിയായ ടി.പി.റഷീദാണ് പിടിയിലായത്. എസ്ക്കലേറ്റര്‍ ഓപ്പറേറ്ററാണ് റഷീദ്. പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നും എത്തിയ യാത്രക്കാരനാണ് ഇയാള്‍ക്ക് സ്വര്‍ണ്ണം കൈമാറിയത്. ലിഫ്റ്റിലെ ഫാനിനകത്ത് ഒളിപ്പിച്ച സ്വര്‍ണ്ണം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കസ്റ്റംസ് പിടികൂടുന്നത്.
ആദ്യം സ്വര്‍ണ്ണം കണ്ടെടുക്കാന്‍ കസ്റ്റംസിന് സാധിച്ചിരുന്നില്ല. സംശയം തോന്നിയ ഇയാളെ ചോദ്യം ചെയ്തപ്പോള്‍. ലിഫ്റ്റിന്റെ നമ്പര്‍ പലതവണ മാറ്റി പറഞ്ഞത് കൂടുതല്‍ സംശയത്തിനിടയാക്കി. മൊബൈല്‍ ഫോണ്‍ തരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെ തള്ളിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് പിന്തുടര്ന്ന് പിടികൂടി. തുടര്‍ന്ന് ഇയാള്‍ തന്നെ ലിഫ്റ്റില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം എടുത്തുകൊടുത്തു.കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പക്ഷേ ഇയാള്‍ക്ക് സ്വര്‍ണ്ണം കൈമാറിയാളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
രണ്ട് മാസത്തിനുള്ളില്‍ കരിപ്പൂരില്‍ നടക്കുന്ന മൂന്നാമത്തെ സ്വര്‍ണ്ണവേട്ടയാണ്. വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെട്ട മറ്റൊരു കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: