തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സീറ്റു കച്ചവടത്തില്‍ ഒറ്റപ്പെട്ട സി. ദിവാകരന് വീണ്ടും ചരടു വലി തുടങ്ങി. സംസ്ഥാന സമ്മേളനം മുന്നില്‍ കണ്ടാണ് നിയമസഭാകക്ഷി നേതാവു കൂടിയായ ദിവാകരന്റെ നീക്കം.
22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് നാഗ്പൂരില്‍ ആരംഭിക്കുന്നുണ്ട്.ഈ യോഗത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി പരിപാടിക്ക് രൂപം നല്‍കുന്നത്. കൂടാതെ വിവിധ പരിപാടികള്‍ അംഗീകരിക്കുന്നതും ഈ യോഗത്തില്‍ വെച്ചാണ്. എ.ബി. ബര്ദന് കണ്‍വീനറായ ഒമ്പതംഗ സമിതിയില്‍ കേരളത്തില്‍ നിന്നും സി. ദിവാകരന് മാത്രമേയുള്ളൂ.
സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങള്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച ചെയ്യുക കൂടിയാണ് ദിവാകരന്റെ ഉദ്ദേശം.കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയാല്‍ കേരളത്തില്‍ സിപിഐയുടെ അമരത്ത് എത്താമെന്നാണ് ദിവാകരന്റെ ചിന്ത.
നേരത്തെ സി.കെ. ചന്ദ്രപ്പന്റെ നിര്യാണത്തോടെ സംസ്ഥാന സെക്രട്ടറി പദത്തിനു വേണ്ടി നടന്ന വടംവലി കണ്ടതാണ്. കാനം രാജേന്ദ്രനു വേണ്ടിയും കെ.ഇ. ഇസ്മയിലിനു വേണ്ടിയും സി. ദിവാകരനു വേണ്ടിയും കടുത്ത മത്സരമാണ് അന്നു നടന്നത്. മത്സരം മുറുകി പാര്‍ട്ടി പലതായി പിരിഞ്ഞുപോകാനിടയുണ്ടെന്നു കണ്ടാണ് കേന്ദ്ര നേതൃത്വം പന്ന്യന്‍ രവീന്ദ്രന്റെ പേരു നിര്‍ദേശിച്ചത്.
അന്ന് പ്രശ്നം പരിഹരിച്ചെങ്കിലും സെക്രട്ടറി പദത്തിലേക്കെത്താന്‍ കാനവും, ഇസ്മയിലും ദിവാകരനും ഇപ്പോഴും പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഒറ്റക്കു നില്‍ക്കുകയും മുഷ്ക്കുകൊണ്ട് നേടുകയും ചെയ്യുന്ന സ്വഭാവക്കാരനാണ് സി. ദിവാകരന്. ഈ മുഷ്ക്കിന്റെ സ്വരം അണികള്ക്കിഷടമല്ല. അതാണ് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് സി. ദിവാകരനെ അണികള്‍ നോമിനേറ്റ് ചെയ്യാതെ പോയത്. എന്നാല്‍, സിപിഎമ്മിന്റെ അപ്രമാദിത്വത്തിനു മുമ്പില്‍ പിടിച്ചു നില്ക്കാന് സി. ദിവാകരന്റെ മുഷ്ക്കിന് കുറച്ചെങ്കിലും സാധിക്കുന്നുണ്ട്.
എല്‍ഡിഎഫ് ചേരുമ്പോള്‍ സിപിഎം പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മിണ്ടാതെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും. എന്നാല്‍, സി. ദിവാകരന് സിപിഐയുടെ നിലപാട് കര്‍ശനമായി അവതരിപ്പിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യും.
വരുന്ന സംസ്ഥാന സമ്മേളനവും, അഖിലേന്ത്യാ സമ്മേളനവും, പാര്‍ട്ടി കോണ്‍ഗ്രസ്സും കഴിയുന്നതോടെ എല്ലാം ശരിയായ വഴിക്കു വരുമെന്ന വിശ്വസവും അദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: