കൊച്ചി: സ്കൂളുകളില്‍ ടോയ്ലറ്റുകള് നിര്‍മിച്ചു നല്‍കിക്കൊണ്ട് സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയില്‍ പങ്കാളികളാകുന്നതായി ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന് അറിയിച്ചു.
കമ്പനിയുടെ ഈ വര്‍ഷത്തെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായാവും ഇതു നടപ്പാക്കുക. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലും മറ്റു ഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്കായുള്ള ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലാവും ശ്രദ്ധ പതിപ്പിക്കുക. ഈ വര്‍ഷം 28 സ്ക്കൂളുകളിലായി 200 ടോയ്ലറ്റുകളാവും ലഭ്യമാക്കുക.
പരിപാടിയുടെ പൈലറ്റ് പദ്ധതിക്ക് കൊടുങ്ങല്ലൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ തുടക്കം കുറിച്ചു. അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി തങ്ങളുടെ സേവനങ്ങള്‍ ആവശ്യമുള്ള മേഖലകളില്‍ എല്ലാ നീക്കങ്ങളും നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന് പറഞ്ഞു.
നിലവില്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധമാണു പൈലറ്റ് പദ്ധതിയെന്നും ഇതു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ വളര്‍ച്ചയിലേക്കു കുതിക്കുമ്പോള്‍ രാജ്യവും വികസിക്കുന്നു എന്നു തങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: