കൊച്ചി: ഡെല്‍ ഇന്ത്യയുടെ വരുമാനത്തിലും വിപണി പങ്കാളിത്തത്തിലും കയറ്റുമതിയിലും റെക്കോഡ് നേട്ടം. 2014 ജൂലായ്-സെപ്തംബര്‍ കാലയളവിലെ മൂന്നാം പാദത്തിന്റെ, എക്സ് 86 സെര്‍വര്‍ വിപണിയില്‍, ഡെല്‍ ഒന്നാം സ്ഥാനം കൈവരിച്ചു.
എക്സ് 86 സെര്‍വര്‍ വിപണിയില്‍ 36 ശതമാനം റവന്യൂ വരുമാനം ആണ് ഡെല്‍ നേടിയത്. ബിഗ്ഡാറ്റ, സോഷ്യല്‍ മൊബിലിറ്റി, ക്ലൗഡ്, സോഫ്റ്റ്വെയര് തുടങ്ങിയ വര്‍ധിത കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങളാണ് ഡെല്ലിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയത്.
ആസന്നമായ ഐടി ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി ഉപഭോക്താവിനെ സുസജ്ജരാക്കുകയാണ് ഡെല്ലിന്റെ ലക്ഷ്യമെന്ന് ഡെല്‍ ഇന്ത്യ എന്റര്‍പ്രൈസ് സൊലൂഷന് ഗ്രൂപ്പ് ഡയറക്ടര്‍ മനീഷ് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: