തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് എട്ടി ന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളില്‍ ഡിസംബര്‍ 31 വരെ ലഭിച്ചിട്ടുള്ള എല്ലാ കാഷ് ഡിസ്ക്കൗണ്ട് കൂപ്പണുകളും ജനുവരി 20 നകം ജികെഎസ്എഫ് ജില്ലാ മാനേജര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
ഭൂരിഭാഗം കൂപ്പണുകളും കൈപ്പറ്റിക്കഴിഞ്ഞു. ഷോപ്പിംഗ് ഫെസ്റ്റിവല്‍ 25 വരെ നീട്ടിയിട്ടുള്ളതിനാല്‍ ജനുവരി മാസത്തെ കൂപ്പണുകള്‍ ഫെസ്റ്റിവലിനു ശേഷം നല്കിയാല് മതിയാകും. ഫെസ്റ്റിവല്‍ കാലാവധി നീട്ടിയതിനോടൊപ്പം തന്നെ പിന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്റെ കണ്‍സ്യൂമര്‍ വായ്പ്പയുടേയും കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ജികെഎസ്എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് അറിയിച്ചു.
ഡിസ്ക്കൗണ്ട് കൂപ്പണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ജില്ലാ മാനേജര്‍മാരുമായോ ടോള്‍ ഫ്രീ നമ്പറിലോ (7034377000) ബന്ധപ്പെടേണ്ടതാണ്. വിശദവിവരങ്ങള്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വെബ്സൈറ്റിലും (www.grandkeralashopping.com) ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: