ന്യൂയോര്‍ക്ക്: ഭാരതം 2016 2017ല്‍ ചൈനയുടെ വളര്‍ച്ചാനിരക്കായ ഏഴു ശതമാനം കൈവരിക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്.മോദി സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക പരിഷ്ക്കരണ നടപടികളും എണ്ണവില കുറഞ്ഞതും കാരണം ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടുവരികയാണ്. ലോകബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കൗശിക് ബസു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈനയുടെ വളര്‍ച്ച 2017ല്‍ അല്പം കുറഞ്ഞ് 6.9 ശതമാനമാകും.
ഇതാദ്യമായാകും ഭാരതം ചൈനയുടെ വളര്‍ച്ചാനിരക്ക് കൈവരിക്കുക. ഭാരതം 2014ല്‍ 5.6 ശതമാനവും 2015ല്‍ 6.4 ശതമാനവും വളര്‍ച്ച നേടും. 2014ല്‍ 7.4 ശതമാനമായിരുന്ന ചൈനയുടെ വളര്ച്ച് 2015ല്‍ 7.1 ശതമാനമായി കുറയും.
തെക്കനേഷ്യന്‍ വികസനം 4.9 ശതമാനത്തില്‍ നിന്ന് 5.5 ആയി ഉയരും. ഭാരതത്തിന്റെ കുതിപ്പാകുമിതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: