എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ സമാപനം കുറിച്ചുള്ള മകരജ്യോതി ദര്‍ശനം ഇന്ന് നടക്കും. മകരവിളക്ക് ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ അയ്യപ്പസന്നിധിയിലേക്ക് ഒഴുകുന്നു. എരുമേലി പേട്ടതുള്ളലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എരുമേലി ടൗണിനു ചുറ്റുമുള്ള പാതകളും പാര്‍ക്കിങ് ഗ്രൗണ്ടുകളും അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ അടക്കമുള്ളമുള്ളവരാല് നിറഞ്ഞുകഴിഞ്ഞു. മകരവിളക്ക് ദര്‍ശിക്കാനായി പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടക പ്രവാഹവും കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു. ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന തീര്‍ത്ഥാടകരെ എരുമേലിയില്‍ നിയന്ത്രിക്കുന്നതിന് എരുമേലിയിലും സംവിധാനം എര്‍പ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: