ചേര്‍ത്തല: വടക്കേ അങ്ങാടി കവലയുടെ വികസനവുമായി ബന്ധപ്പെട്ട അളവെടുപ്പ് പൂര്‍ത്തിയായി. റവന്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സന്നാഹത്തോടെയായിരുന്നു അളവെടുപ്പ്. അടച്ച കടകള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചെന്നും വ്യാപാരിയെ അക്രമിക്കുകയും ചെയ്തതായി ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. അളവെടുത്ത ഭാഗങ്ങളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തി. അടഞ്ഞുകിടന്ന ചില കടകള്‍ വ്യാപാരികള്‍ തന്നെ തുറന്നുകൊടുത്തു. വ്യാപാരികള്‍ക്കുള്ള പുനരധിവാസ പാക്കേജ് തയാറാക്കുന്നതിന്റെ ഭാഗമായാണ് അളവെടുപ്പ് നടത്തിയത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും പൊളിച്ചുനീക്കേണ്ട സ്ഥലത്തിന്റെയും അലൈന്മെന്റ് സ്കെച്ച് തയാറാക്കി റവന്യു വകുപ്പ് ഇനി സര്‍വേ നടത്തും. സ്ഥലം ഉടമകളും കെട്ടിട ഉടമകളുമായി ധാരണയിലെത്തി നഷ്ടപരിഹാരം നല്‍കാനാണു ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: