ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെയും നഗരസഭയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ മന്ദിരത്തിലെ അന്തേവാസികളായ രണ്ടു യുവതികള്‍ കൂടി സുമംഗലികളാകുന്നു. ചെറുവാരണം അകമ്പള്ളി വെളിയില്‍ രവീന്ദ്രന്റെ മകള്‍ ആര്. ഗീതയെ അങ്കമാലി കിടങ്ങൂര്‍ ആര്യമ്പിള്ളി മനയില്‍ എ.എസ്. ഹരിയും, വിജയമ്മയുടെ മകള്‍ ജാലിയത്തിനെ കൊല്ലം കരിക്കോട് പുതുവീട്ടില്‍ തറയില്‍ എം. മധുവുമാണ് വിവാഹം ചെയ്യുന്നത്. ജനുവരി 27ന് ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: