തുറവൂര്‍: ലോകമുള്ളിടത്തോളം കാലം വിവേകാനന്ദദര്ശനങ്ങള്ക്ക് പ്രസക്തിയുണ്ടെന്ന് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മേജര്‍ ആര്. ലാല്‍കൃഷ്ണ. ഭാരതചരിത്രം സ്വാമി വിവേകാനന്ദനു മുന്‍പും പിമ്പും എന്ന് വേര്‍തിരിച്ച് പഠിക്കുന്നതാണ് ശരിയായ പഠനം എന്നും അദ്ദേഹം പറഞ്ഞു. കോടംതുരുത്ത് വിവേകാനന്ദസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദജയന്തിയുടെ ഭാഗമായി നടന്ന വന്ദേ വിവേകാനന്ദം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുവതലമുറയെ നേര്‍വഴിക്ക് നടത്തുവാനും ഭാരതത്തെ വിശ്വത്തിന്റെ നെറുകയില്‍ എത്തിക്കുവാനും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവാ സമിതി പ്രസിഡന്റ് എസ്. ധനേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ആലപ്പുഴ രക്ഷാധികാരി തുറവൂര്‍ പങ്കജ് ചിത്രരചനാ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അനില്‍കുമാര്‍, പി. ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: