പെണ്ണിന് സാരിയോളം ചേരുന്ന വേഷം ഇല്ല എന്നുതന്നെ പറയാം. എത്ര മോഡേണ്‍ ആണെങ്കിലും വിവാഹം പോലുള്ള ചടങ്ങുകളില്‍ തിളങ്ങുന്നതിന് അവള് തിരഞ്ഞെടുക്കുക സാരി തന്നെയാവും എന്നതില്‍ സംശയമില്ല. സാരിയില്‍ പരീക്ഷണങ്ങളുടെ കാലമാണിത്.
സ്ത്രീ സൗന്ദര്യത്തിന് പൂര്‍ണത കൈവരുന്നതും ഈ ആറുമുഴം ചേലയിലൂടെത്തന്നെ. പെണ്ണിന് എലഗന്റ് ലുക്ക് നല്കുന്നതില് സാരിക്കുള്ള പങ്കും ചെറുതല്ല. ഡിസൈനര്‍ സാരികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇതില്‍ത്തന്നെ യുണീക്ക് പീസുകള്ക്കാണ് ആവശ്യക്കാരേറെ. അതുപോലൊരു സാരി ഒന്നുമാത്രമേ ഉണ്ടാവൂ എന്ന് ചുരുക്കം. മറ്റാര്‍ക്കും അത് സ്വന്തമാക്കാനാവില്ല. എന്ത് വിലകൊടുത്തും ഈ പീസുകള്‍ സ്വന്തമാക്കാന്‍ സുന്ദരിമാരുടെ നിരതന്നെയുണ്ടെന്ന് പറഞ്ഞാല്‍ യൂണിക് പീസുകളുടെ വില മനസ്സിലാകും.
സാരിയുടുക്കാന്‍ അറിയാത്തവര്‍ക്കുവേണ്ടിയും സാരിയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. റെഡിമെയ്ഡ് സാരിയാകുമ്പോള്‍ എല്ലാം ഈസി.
റീമിക്സ ആണ് മറ്റൊരു ട്രെന്‍ഡ്. സാരിയിലും ഇപ്പോള്‍ റീമിക്സ് ട്രെന്‍ഡ് കടന്നുകൂടിയിട്ടുണ്ട്. പാര്‍ട്ടി വെയര്‍ സാരികളിലാണ് ഈ പരീക്ഷണം. സാരിയാണോ ദാവണിയാണോ ഉടുത്തിരിക്കുന്നതെന്ന കണ്ഫ്യൂഷന് ഉണ്ടാക്കുന്നതാണ് ഈ ട്രെന്‍ഡ്. രണ്ടു കോണ്ട്രാസ്റ്റ് നിറങ്ങളിലുള്ള തുണികള്‍ കൂട്ടിയോജിപ്പിച്ചതാണ് പാര്‍ട്ലി സാരികള്‍. സാരിയുടെ ഞൊറിയുടെ ഭാഗത്താണ് ജോയിന്റ്. പുറകില്‍ നിന്നു നോക്കുമ്പോള്‍ ശരിക്കും ദാവണിയുടെ ലുക്കാണ്. സില്‍ക്കിലും, ജോര്‍ജെറ്റിലും ക്രെയ്പ്പിലും മാത്രമല്ല കോട്ടണ്‍ സാരികളിലും ഈ ട്രെന്റ് കാണാന്‍ സാധിക്കും.
ഡിസൈനര്‍ പാര്‍ട്ടി വെയര്‍ സാരികളില്‍ ബട്ടര്‍ഫ്ലൈ പല്ലു സാരിയാണ് മറ്റൊരു ട്രെന്‍ഡ്.
സില്‍ക്ക് സാരിയില്‍ ഫ്ളോറല്‍ ഡിസൈനും സെറി ബോര്‍ഡറുമുള്ള സാരികളും ഇപ്പോള്‍ സുന്ദരികള്ക്കിടയിലെ താരമാണ്. സില്‍ക്കും കോട്ടനും ചേര്‍ന്ന സില്‍ക്ക് കോട്ടണിലും പുതുപുത്തന്‍ ഡിസൈനുകളുമായി സുന്ദരിമാരെ കാത്തു നില്‍പ്പുണ്ട്. പാര്‍ട്ടിവെയറായും ഓഫീസ് വെയറായും ഒരുപോലെ ഉപയോഗിക്കാം. ലൈറ്റ് വെയ്റ്റ് സാരികളാണിത്.
നെറ്റ്, ജോര്‍ഡെറ്റ്, ഫോ ജോര്‍ജെറ്റ്, ഷിഫോണ്‍, സാറ്റിന് എന്നിവയാണ് ഡിസൈനര്‍ സാരികളില്‍ മുത്തും, കല്ലും, സീക്ക്വന്സനും പിടിപ്പിച്ചവയും, ആപ്ലിക്ക് വര്‍ക്ക് ചെയ്തവയും ആരെയും ആകര്‍ഷിക്കും. സാരിമാത്രം ഭംഗിയായതുകൊണ്ടും കാര്യമില്ല. ആ ഭംഗി ബ്ലൗസിലേക്കും കൊണ്ടുവരുമ്പോഴേ അഴക് ഏഴഴകാവൂ.
മനോഹരമായി വര്‍ക്കുകള്‍ ചെയ്ത ബ്ലൗസുകള്‍ ചിലപ്പോള്‍ സാരിയെക്കാളും ആകര്‍ഷണീയമാകും. വെള്ള, പിങ്ക്, ചുവപ്പ്, ബോട്ടില്‍ ഗ്രീന്‍, ലെമണ്‍ ഗ്രീന്‍, പര്‍പ്പിള്‍ പിങ്ക് , ബനാനാ യെല്ലോ എന്നിവയാണ് ഡിസൈനര്‍ സാരികളിലെ ഇഷ്ട വര്‍ണ്ണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: