കാസര്‍കോട്: സ്വച്ഛ്ഭാരത് മിഷന് (ഗ്രാമീണ്‍) പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുളള തുകയുടെയും, ഐഎവൈ, എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകള്‍ക്ക് വീട് നിര്‍മ്മാണത്തിനുളള തുകയുടെയും ചെക്കുകള്‍ വിതരണം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ പഞ്ചായത്തംഗം പ്രമീള സി. നായക് ഉദ്ഘാടനം ചെയ്ത് ചെക്ക് വിതരണം ചെയ്തു.
മൊത്തം 2.02 കോടി രൂപയുടെ ചെക്കുകളാണ് നല്‍കിയത്. ഐ.എ.വൈയുടെ ഭവനനിര്‍മ്മാണത്തിനുളള 1.25 കോടി രൂപയുടെ ചെക്കുകളും, കക്കൂസുകള്ക്കുളള ശുചിത്വമിഷന് ഫണ്ടുകളും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഏറ്റുവാങ്ങി. എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളായ 11 പഞ്ചായത്തുകള്‍ക്ക് ഓരോ വീടുകള്‍ വീതം നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ചെക്കുകള്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും കൈപ്പറ്റി. 2.5 ലക്ഷം രൂപ വീതമാണ് ഓരോ പഞ്ചായത്തുകള്‍ക്ക് നല്‍കിയത്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് 283 കക്കൂസുകള്‍ക്ക് 2759600 രൂപയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് 310 കക്കൂസുകള്‍ക്ക് 2062400 രൂപയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് 76 കക്കൂസുകള്‍ക്ക് 912000 രൂപയും കാസര്‍കോട് ബ്ലോക്കിന് 811200 രൂപയും മഞ്ചേശ്വരം ബ്ലോക്കിന് 61 കക്കൂസുകള്‍ക്ക് 732000 രൂപയുമടക്കം ഈ ഇനത്തില്‍ 7277200 രൂപയുടെ ചെക്കുകളാണ് നല്‍കിയത്. മംഗല്‍പ്പാടി പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിന് 393750 രൂപയുമടക്കം മൊത്തം 2.02 കോടി രൂപയുമാണ് വിതരണം ചെയ്തത്. യോഗത്തില്‍ ബെളളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ കുശല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ്, ജില്ലാ ശുചിത്വമിഷന് കോഡിനേറ്റര്‍ പി.വി രാധാകൃഷ്ണന് ,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: