കാഞ്ഞങ്ങാട്: ഹയര്‍സെക്കന്ററി വകുപ്പിലെ ലാബ് അസിസ്റ്റന്റുമാര്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പ്രബേഷന്‍/ഇന്‍ക്രിമെന്റ് എന്നിവ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഹയര്‍സെക്കന്ററി വകുപ്പ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നില്ല. നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ ഡയറക്ടറേറ്റ് പ്രബേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത് ഉദ്യോഗസ്ഥതല അനാസ്ഥമൂലം ഇത് നീണ്ടുപോയെങ്കിലും ഇപ്പോഴെങ്കിലും പരിഹാരമായതില്‍ ലാബ് അസിസ്റ്റന്റുമാര്‍ക്ക് ആശ്വസിക്കാം.
കേരളാ ഹയര്‍സെക്കന്ററി ലാബ് അസിസ്റ്റന്റ് ഓര്ഗനൈസേഷന് ഈ വിഷയത്തില്‍ പ്രക്ഷോഭങ്ങളും മറ്റനവധി പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയത്. ജന്മഭൂമി ഈ വിഷയം ഉന്നയിച്ച് ഡിസംബര്‍ 16, 20 തീയ്യതികളില്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കുകയും ആയത് മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും പരീക്ഷ എന്ന വ്യവസ്ഥ മാറ്റിയിട്ടില്ല. നിര്‍ബന്ധിത പരീക്ഷ മാറ്റി തൊഴിലിന് സഹായകരമായ ഒരു പരിശീലന പരിപാടി നടപ്പിലാക്കുകയാണ് ശാശ്വതമായ പരിഹാരമെന്ന് ലാബ് അസിസ്റ്റന്റുമാര്‍ ആവശ്യപ്പെടുന്നു. ഇത് പ്രവര്‍ത്തിപരിചയവും കാര്യക്ഷമതയും ജീവനക്കാര്‍ക്ക് ലഭിക്കാന്‍ സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: