തൃക്കരിപ്പൂര്‍: നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന് കോണ്‍ക്രീറ്റ് വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. വിവിധ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണ്ട് കെട്ടിയിട്ടുള്ള മണല്‍ ഇ-മണലിലൂടെ വിതരണം ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തൃക്കരിപ്പൂര്‍ കൂലേരി നന്ദനം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സിഡബ്ള്യുഎസ്എ കുടുംബ ക്ഷേമ മാനേജിംഗ് ട്രസ്റ്റി എ.പ്രേമന് ഉദ്ഘാടനം ചെയ്തു. ബി.കെ.അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.വി.രമണന് മുഖ്യ പ്രഭാഷണം നടത്തി. ഇ.ചന്ദ്രന്, എം.ചന്ദ്രശേഖരന്, കെ.എസ്.സഹദേവന്, രവി രാമന്തളി, പി.ശിവാനന്ദന്, വി.നാരായണന് സംസാരിച്ചു. ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി.ഗംഗാധരന്, അഡ്വ.കെ.കെ.രാജേന്ദ്രന്, ടി.വി.ബാലകൃഷ്ണന്, സിഡബ്ള്യുഎസ്എ സംസ്ഥാന സെക്രട്ടറി ഭാസ്ക്കരന്‍ വടക്കൂട്ട്, ട്രഷറര്‍ പി.കെ.ചന്ദ്രന്, എം.വിജയന്, പി.ആര്.ശശി, മാമുനി രവി, വി.പി.പി.മുസ്തഫ, സത്താര്‍ വടക്കുമ്പാട്, എം.ഗംഗാധരന്, സംഘാടക സമിതി ചെയര്മാന് പി.പി.കുഞ്ഞിക്കണ്ണന്, വര്‍ക്കിംഗ് ചെയര്മാന് ടി.പി.ദാമോദരന്‍ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികള്‍; എസ്. സഹ ദേവന്, (പ്രസി ഡണ്ട്), പി.ആര്. ശശി(ജനറല്‍ സെക്രട്ടറി), പി.പി.കുഞ്ഞിക്കണ്ണന് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: