കാഞ്ഞങ്ങാട്: സ്വാമിവിവേകാനന്ദന്റെ 152-ാം ജന്മദിനത്തോടനുബന്ധിച്ച് എബിവിപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ പുഷ്പാര്‍ച്ചനയും വിവേകാനന്ദ അനുസ്മരണവും നടന്നു. കാഞ്ഞങ്ങാട് സ്കോളര്‍ കോളേജില്‍ നടന്ന പുഷ്പാര്‍ച്ചനയും വിവേകാനന്ദ ഫോട്ടോ പ്രദര്‍ശനവും എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് ഉദ്ഘാടനം ചെയ്തു.
ഭാരതീയ യുവത്വത്തെ നിഷ്ക്രിയമാക്കാനുദ്ദേശിച്ച് നടപ്പിലാക്കിയ ബ്രിട്ടീഷ് വിദ്യാഭ്യാസത്തില്‍ ദേശസ്നേഹത്തിന്റെ വെളിച്ചം വീശാന്‍ വിവേകാനന്ദസ്വാമികളുടെ പ്രവര്‍ത്തനംകൊണ്ട് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പുനസൃഷ്ടിക്കുവേണ്ടിയുള്ള കരുത്തുറ്റ യുവജനതയെയാണ് സ്വാമിജി സ്വപ്നം കണ്ടിരുന്നത്. ഇന്നത് സാക്ഷാത്കാരത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ക്വിസ് മത്സരം നടന്നു.
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ ജയന്തിയോടനുബന്ധിച്ച് രക്തദാനം നടന്നു. ജില്ലാ സമിതിയംഗം സുജിത്ത് ഷെട്ടി നേതൃത്വം നല്കി. കാസര്‍കോട് ഗവ.കോളേജില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. മുന്നാട് കോളേജില്‍ നടന്ന പരിപാടിക്ക് ജില്ലാ സമിതിയംഗം ധന്യ കുറ്റിക്കോല്‍, പരപ്പ ഗവ.ഹൈസ്കൂളില്‍ രാജപുരം നഗര്‍ കണ്‍വീനര്‍ പ്രണവ് ബാലകൃഷ്ണന് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. മാവുങ്കാല്‍ രാംനഗര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്ററി സ്കൂള്‍, മാലോത്ത് കസബ ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: