ഇടുക്കി : ഇടുക്കി ജില്ലയിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് രാജാക്കാട് ലോബിയാണെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആക്ഷേപമാണ്. ഇത്തവണത്തെ ജില്ലാ സമ്മേളനത്തിലും രാജാക്കാട് ലോബിയുടെ കടന്നുകയറ്റമാണ് നടന്നത്. 1986ല്‍ എം.എം മണി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
രാജാക്കാട് ഏരിയ കമ്മറ്റിയില്‍ നിന്നാണ് മണി ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. തൊടുപുഴയിലെ പാര്‍ട്ടി നേതാവ് മാനുവലിനെ പരാജയപ്പെടുത്തിയാണ് അന്ന് മണി വിജയിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ രാജാക്കാട് ഏരിയ കമ്മറ്റിയുടെ പരിധിയില്‍ വരുന്നവരെയേ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാകാന്‍ അനുവദിച്ചിട്ടുള്ളൂ. 1994 സെക്രട്ടറി സ്ഥാനത്തുനിന്നും മണി മാറിയപ്പോള്‍ രാജാക്കാട് ഏരിയകമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നു കെ.കെ ജയചന്ദ്രനെയാണ് അന്ന് ജില്ലാ സെക്രട്ടറിയാക്കിയത്. പിന്നീട് മണി തന്നെ സെക്രട്ടറിയായി രംഗത്ത് വന്നു.
വണ്‍-ടു-ത്രീ പ്രസംഗത്തിന്റെ പേരില്‍ മണിക്ക് സ്ഥാനം നഷ്ടമായപ്പോളും എം.എല്‍.എ എന്ന് ഭാരിച്ച ഉത്തരവാദിത്വമുണ്ടായിരുന്നിട്ടുപോലും കെ.കെ ജയചന്ദ്രനാണ് ജില്ലാ സെക്രട്ടറിയുടെ ചുമല ഏല്‍പ്പിച്ചത്. ഇപ്പോള്‍ ജയചന്ദ്രന് ജില്ലാ സെക്രട്ടറിയായതിന് പിന്നിലും രാജാക്കാട് ലോബിയുടേയും എം.എം മണിയുടേയും തന്ത്രമാണ് വിജയിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ തോറ്റുതുന്നംപാടിയ ഉടുമ്പന്‍ചോല സീറ്റില്‍ നിന്നും മത്സരിക്കാനാണ് മണി തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: