തൃശൂര്‍: പൂങ്കുന്നം വിവേകാനന്ദ സേവാസമിതിയും ബിജെപി കുട്ടന്‍കുളങ്ങര ഡിവിഷന് സമിതിയും വിവേകാനന്ദജയന്തിദിനത്തില് പൂങ്കുന്നം സീതാറാം മില്‍ ലെയിനില്‍ കുറുപ്പത്ത് വീട്ടില്‍ നന്ദകുമാറിന് ശൗചാലയം നിര്‍മ്മിച്ച് നല്കി. മണ്ഡലക്കാലത്ത് നടന്ന അയ്യപ്പഅന്നദാന യജ്ഞത്തില്‍ മിച്ചം വന്ന തുകകൊണ്ടാണ് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ശൗചാലയം നിര്‍മ്മിച്ചു നല്‍കിയത്.
കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പ്രഖ്യാപിച്ച പദ്ധതിയുടെ പൂര്‍ത്തീകരണമാണ് വിവേകാനന്ദജയന്തി ദിനത്തില്‍ നടന്നത്. നന്ദകുമാറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേഷ് പദ്ധതി പൂര്‍ത്തീകരണം പ്രഖ്യാപിച്ചു. പ്രായമായ അമ്മയും പ്രായപൂര്‍ത്തിയായ മകളും മരുമകനും അടങ്ങുന്ന കുടുംബം ഒന്നര സെന്റിലുള്ള ഇടിഞ്ഞുവീഴാറായ പുരയിലാണ് താമസിക്കുന്നത്.
നന്ദകുമാറിന്റെ വീടിന്റെ പുനര്‍നിര്‍മാണത്തിനുള്ള തയ്യാറെടുപ്പിലാണ് വിവേകാനന്ദസേവാസമിതിയുടേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍. വീട് സന്ദര്‍ശിച്ച എം.ടി.രമേശിനോടൊപ്പം ബിജെപി പ്രവര്‍ത്തകരായ കെ.കേശവദാസ്, ഷാജന് ദേവസ്വംപറമ്പില്‍, വിനോദ് പൊള്ളാഞ്ചേരി, ശശിചെറുവാറ, ബാലകുമാര്‍, എം.ആര്.ഉണ്ണികൃഷ്ണന്, പി.കെ.ഗണേഷ്, എം.എ.അനീഷ്, മനീഷ്കുമാര്‍, ശങ്കര്‍രാജ്, പ്രകാശ് കക്കാട്ട്, ദേവാനന്ദ്, മണികണ്ഠന് എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: