കൊട്ടാരക്കര : മെയ്ക്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളെ കൂടി ഉള്പെടുത്തണമെന്നാവശ്യപെട്ട് പ്രധാന മന്ത്രി നരേന്ദ്രമോഡിയെ കാണുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. വാളകം അനുഗ്രഹ ആഡിറ്റോറിയത്തില്‍ നടന്ന കേരള വേളാര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അധേഹം.
മാറിമാറി വന്ന സര്‍ക്കാരുകളുടെ വികല നയംമൂലം വിസ്മൃതിയാലാണ്ട് പോയ പരമ്പാരഗത വ്യവസായങ്ങളെ പുനരുജ്ജിവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യമാണ്. രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ മനുഷ്യന് പ്രകൃതിയിലെക്ക് മടങ്ങാന്‍ താല്പര്യം കാണിച്ച് തുടങ്ങി.ഈ സമയത്ത് മണ്‍പാത്രങ്ങളുടെ സാധ്യത ഏറെയാണ്. തൊഴില്‍ ഉപേക്ഷിച്ചുപോയ പുതുതലമുറയെ മടക്കി കൊണ്ട് വരാന്‍ വേളാര്‍ സമുദായ നേതൃത്ത്വം മുന്നിട്ടറങ്ങണം.
മോഡി ഗവണ്മെന്റ് നടപ്പാക്കുന്ന പദ്ധതികള്‍ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പുത്തന്‍ ദിശാബോദം നല്‍കുന്നതാണന്നും സുരേന്ദ്രന് കൂട്ടിചേര്‍ത്തു. മൂന്ന് വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മണ്‍പാത്ര വികസന കോര്പ്പറേഷന് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണന്നും സുരേന്ദ്രന് പറഞ്ഞു. സ്വധര്‍മ്മത്തിലെക്ക് തിരിച്ചുവന്ന സമുദായാഗംമായ അഞ്ചല്‍ സ്വദേശി അംബികയെ സമ്മേളനത്തില്‍ ആദരിച്ചു. കെ.സുരേന്ദ്രന് അവരെ ഷാള്‍ അണിയിച്ചപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് സമ്മേളന പ്രതിനിധികള്‍ സ്വാഗതം ചെയ്തത്.
സംസ്ഥാന പ്രസിഡന്റ് കെ.എന്‍.ദാസ് അധ്യക്ഷനായിരുന്നു. സമ്മേളന ഉദ്ഘാടനം ഐഷാപോറ്റി എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് പ്രകാശ് വിലങ്ങറ, ദേശീയ മണ്‍പാത്ര സമുദായഫെഡറേഷന് വൈസ് പ്രസിഡന്റ് സോമനാരായണന്‍,സംസ്ഥാനജനറല്‍ സെക്രട്ടറി റ്റി.സി.ബേബി, റ്റി.സി.സുന്ദരന്‍, നെടുവത്തൂര്‍ ചന്ദ്രശേഖരന്, റ്റി.പി.സജീവ്, കെ.കെ.കൃഷ്ണന്‍കുട്ടി, ശ്രീമൂലനഗരം ഉണ്ണികൃഷ്ണന്, പി.കെ.വിനോദ്, ഗീതഅനില്, വി.കെ.സുരേഷ്, ഓയൂര്‍ രമേശ് എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം മുല്ലക്കര രത്നാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.
കെ.എന്‍.ദാസ് എറണാകുളം (പ്രസി) നെടുവത്തൂര്‍ ചന്ദ്രശേഖരന്, കൊല്ലം (ജനറല്‍സെക്രട്ടറി) റ്റി. സി. ബേബി ആലപ്പുഴ (വൈസ്.പ്രസി)കെ.കെ. കൃഷ്ണന്‍കുട്ടി കണ്ണൂര്‍ ,യു.റ്റി. രാമന് എറണാകുളം (ജോ:സെക്ര) റ്റി.കെ.ബാബു എറണാകുളം ( ട്രഷറര്‍). പ്രകാശ് വിലങ്ങറ (ആഡിറ്റര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: