ശബരിമല: മകരജ്യോതി ദര്‍ശിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലേക്കെത്തുന്ന ഭക്തന്മാര് പര്‍ണ്ണശാലകള്‍ കെട്ടിത്തുടങ്ങി. നാളെസന്ധ്യയോടെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജേ്യാതിയും ആകാശത്തുദിക്കുന്ന മകരനക്ഷത്രവും കാണാന്‍ നിരവധി ഭക്തരാണ് സന്നിധാനത്തും ദര്‍ശനസൗകര്യമുള്ള പരിസരപ്രദേശങ്ങളിലും തിങ്ങിനിറയുന്നത്.
തിക്കും തിരക്കും ഒഴിവാക്കുവാനും തടസ്സമില്ലാതെ ജ്യോതിദര്‍ശനം സാധ്യമാകുന്നതിനും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇല, കാട്ടുകൊമ്പ്, ഓല,ചാക്ക്, പായ, കാര്‍ഡ്ബോര്‍ഡ്, തുണി എന്നിവ ഉപയോഗിച്ചാണ് താത്ക്കാലിക താമസസൗകര്യമൊരുക്കുന്നത്. ആ ദിവ്യമുഹൂര്‍ത്തത്തിന് സാക്ഷികളാവാന്‍ സന്നിധാനത്ത് ശരണം വിളികളോടെ കാത്തിരിക്കുന്ന ഭക്തരുടെ തിരക്ക് അനുദിനംവര്ദ്ധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: