മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഭൂവിനിയോഗ ഓര്‍ഡിനന്‍സ് ആശങ്കാജനകമാണെന്നും പരിശോധിച്ച് തിരുത്താന്‍ തയ്യാറാകണമെന്നും ഹിന്ദുഐക്യവേദി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസന ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥരുടെ അനുവാദം ആവശ്യമില്ലെന്ന ഓര്‍ഡിനന്‍സ് സങ്കീര്‍ണമായ സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും.
മതപരാവര്‍ത്തനം ഹിന്ദുജനതയുടെ മൗലിക അവകാശമാണെന്നും സംഘടനയുടെ നയമാണെന്നും മലപ്പുറത്ത് ചേര്‍ന്ന ഹിന്ദുഐക്യവേദി സംസ്ഥാനസമിതി യോഗം വ്യക്തമാക്കി.
പരിസ്ഥിതി സംബന്ധിച്ച് ആറ് നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ശുപാര്‍ശ ചെയ്യുന്ന ടി.എസ്.ആര്. സുബ്രഹ്മണ്യന് കമ്മീഷന് റിപ്പോര്ട്ടിന്മേല് പൊതുജനാഭിപ്രായം സമര്‍പ്പിക്കുവാനുള്ള സമയപരിധി നീട്ടണം ഒപ്പം പൊതുചര്‍ച്ചയും അനിവാര്യമാണ്.
ആറന്മുള വിമാനത്താവള പദ്ധതിക്കായി കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷകളുടെ നിരാകരണം ആശ്വാസകരമാണ്. എന്നാല്‍ വിവിധ വകുപ്പുകള്‍ നല്കിയ അനുമതിപത്രങ്ങള്‍ കൂടി റദ്ദ് ചെയ്ത് പദ്ധതി പൂര്‍ണ്ണമായും തള്ളിക്കളയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് പാലക്കാട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 80 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരന്, കെ.പി. ഹരിദാസ്, ആര്.വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവറാം, വി. സുശികുമാര്‍, വി.ആര്. സത്യവാന്, സി. ബാബു, എം. രാധാകൃഷ്ണന്, കെ.ടി. ഭാസ്ക്കരന്‍, എ.കെ. കുഞ്ഞോല്‍, കെ.എം. രവീന്ദ്രനാഥ്, എന്‍. ശ്രീധരന്, പി.വി. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: